ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പിയുടെ പ്രവർത്തന സമയം വൈകീട്ട് നാല് വരെയായി ദീർഘിപ്പിച്ചു. ലാബിന്റെ പ്രവർത്തനം വൈകിട്ട് വരെ ഉണ്ടായിരുന്നെങ്കിലും സാംപിൾ കളക്ഷൻ 12 മണിക്ക് അവസാനിപ്പിച്ചിരുന്നു.
നിലവിൽ രണ്ട് ഡോക്ടർന്മാരുടെ സേവനത്തിലൂടെ ഉച്ചക്ക് 1.30 വരെയായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഉണ്ടായിരുന്ന ജീവിതശൈലീരോഗ ക്ലിനിക്ക് എല്ലാ ദിവസവും 12മണി വരെയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ദീർഘിപ്പിച്ച ഒ.പി യുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷനായി.