കാലടി: മുതിർന്ന പൗരന്മാരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംരക്ഷിക്കണമെന്ന് സംസ്കൃത സർവകലാശാല മുൻ വി.സി. ഡോ.ധർമ്മരാജ് അടാട്ട് ആവശ്യപ്പെട്ടു. സീനിയർ സിറ്റിസൺ ഫെഡറേഷൻ വെൽഫെയർ അസോസിയേഷൻ അങ്കമാലി മേഖല കൺവെൻഷൻ കാലടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷനായി. ജി.സി.ഡി.എ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ.കെ. ഷിബു, കെ.ആർ. വിൻസെന്റ്, മേഖല സെക്രട്ടറി സി.എൻ. മോഹനൻ, കെ.വി. പൗലോസ്, ജില്ല സെക്രട്ടറി പി. വി. സുഭാഷ്, എം.കെ. കുഞ്ചു, എം.ടി. വർഗീസ്, വി.എൻ. സുബ്രമണ്യൻ, മാത്യൂസ് കോലഞ്ചേരി, ബേബി കാക്കശേരി, എം.സി. സുധാകരൻ എന്നിവർ സംസാരിച്ചു.