ravanue

കൊച്ചി: ജില്ലയിലെ റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള 10പേരെയും വിവിധ താലൂക്കുകളിലെ തഹസിൽദാർമാരെയും ഡെപ്യൂട്ടി തഹസിൽദാർമാരെയുമാണ് സ്ഥലം മാറ്റിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സ്ഥലം ക്രമീകരണങ്ങളേത്തുടർന്നാണ് വകുപ്പിൽ വീണ്ടും മാറ്റങ്ങളുണ്ടായത്. എ.ഡി.എം ആശാ.സി. എബ്രഹാമിനു പകരം വി നോദ് രാജാണ് തത്സ്ഥാനത്തേക്ക് എത്തുക. എട്ട് ഡെപ്യൂട്ടി കളക്ടർമാർക്കും മൂവാറ്റുപുഴ ആർ.ഡി.ഒയ്ക്കും സ്ഥാനചലനമുണ്ട്. താലൂക്കുകളിലും വിവിധ വിഭാഗങ്ങളിലുമായി 14 തഹസിൽദാർമാർക്കും മാറ്റമുണ്ട്. 11 ഡെപ്യൂട്ടി തഹസിൽദാർമാർ ജില്ലയിലേക്ക് മാറ്റി നിയമിക്കപ്പെടുമ്പോൾ 24 പേർക്കാണ് ജില്ലയിൽ നിന്ന് മാറ്റം. വില്ലേജ് ഓഫീസർമാരെയും മാറ്റി നിയമിച്ചിട്ടുണ്ട്.