തെക്കൻപറവൂർ: എസ്.എൻ.ഡി.പി 200-ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 7.30ന് വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ശാന്തിഹവനം, 8.45ന് പതാക ഉയർത്തൽ, 9ന് ചതയം തിരുനാൾ ഘോഷയാത്ര, 11ന് വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും തുടർന്ന് അന്നദാനം, യൂത്ത് മൂവ്മെന്റ് 696 സംഘടിപ്പിക്കുന്ന കൗതുകമത്സരങ്ങൾ, വൈകിട്ട് 6ന്ചതയപ്രാർത്ഥന, 7ന് വിശേഷാൽ ഗുരുപൂജ എന്നിവ നടക്കും.