ആലുവ: ഡിജിറ്റൽ സാക്ഷരതയുടെ രണ്ടാംഘട്ട പരിശീലനം എടത്തല അൽ അമീൻ കോളേജിൽ പൂർത്തിയായി. സാക്ഷരതാമിഷനും എടത്തല ഗ്രാമപഞ്ചായത്തും അൽ അമീൻ കോളേജിലെ പി.ജി കമ്പ്യൂട്ടർ സയൻസ് വിഭാഗവും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായാണ് വിദ്യാർഥികൾക്കായി പരിശീലനം സംഘടിപ്പിച്ചത്.
ജില്ലാ സാക്ഷരതാ മിഷൻ അസി. പ്രോജക്ട് കോഓഡിനേറ്റർ കെ.എം. സുബൈദ നേതൃത്വം നൽകി. എടത്തല ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരെ കണ്ടുപിടിക്കുക എന്നതായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുത്തവർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് രണ്ടാംഘട്ടത്തിൽ പരിശീലിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, അമൃത മുരളി, പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പി.ജെ. സജിൻ, ഡോ. നിഷ ജോസഫ്, ഡോ. ജ്യോതി ജോസഫ് എന്നിവർ പങ്കെടുത്തു.