നെടുമ്പാശേരി: കുന്നുകര ഗവ. ജെ.ബി സ്‌കൂളിന് എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച സ്‌കൂൾ ബസ് ഹൈബി ഈഡൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ സിജി വർഗീസ്, ഷിബി പുതശേരി, ബീന ജോസ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷിബി ശങ്കർ, പി.ടി.എ പ്രസിഡന്റ് ഷൈജു കാവനത്തിൽ, പ്രദിപ് കുന്നുകര, മേഘ രഞ്ജിത്ത്, മുജീബ് വയൽകര, റോയ് മാഷ്, പി.ജെ. പ്രിയ എന്നിവർ സംസാരിച്ചു.