മരട്: കാട്ടിത്തറ റോഡ് പൗരസമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കൗൺസിലർ പി.ഡി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആർ.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. സുശീല ഗോപിനാഥ്, എൻ. അരവിന്ദൻ, ടി.കെ. മാധവൻ, കെ. കൃഷ്ണൻകുട്ടി, സഹജ ഹരിദാസ് എന്നിവർ സംസാരിച്ചു.