പെരുമ്പാവൂർ: കുന്നു വഴിയിൽ പണം വച്ച് ചീട്ടുകളി നടത്തിയ 9 പേർ പിടിയിൽ. ഇവരിൽ നിന്ന് ഒരു ലക്ഷത്തി അമ്പത്തിമൂവായിരം രൂപ പൊലീസ് കണ്ടെടുത്തു. ആലുവ സബ്ജയിൽ റോഡിന് സമീപം പൗർണമി നഗർ വള്ളോരകത്തൂട്ട് വീട്ടിൽ അശോകൻ (49), നോർത്ത് പറവൂർ പട്ടണം ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ ഷാജി (44), കൂവപ്പടി കോടനാട് കുരിച്ചിലക്കോട് മാളിയേക്കൽ വീട്ടിൽ ബിനു മാത്യു (46), കോതമംഗലം കുത്തുകുഴി വെളിയത്ത് വീട്ടിൽ ജോസഫ് ഉലഹന്നാൻ (58), തമ്മനം മസ്ജിദ് പടി നന്ദനത്ത് പറമ്പ് സിയാദ് (52), കൊമ്പനാട് വേങ്ങൂർ ചൂരക്കോട് ഭാഗം കണ്ണാട്ട് വീട്ടിൽ ജോബി പോൾ (40), ചൂണ്ടി എടത്തല തുരുത്തുമ്മൽ വീട്ടിൽ അഫ്സൽ (40), കാഞ്ഞൂർ ചെങ്ങൽ മഞ്ഞളി വീട്ടിൽ സേവിയർ (48), ചേരാനല്ലൂർ ചിറയത്ത് വീട്ടിൽ ഷിൽജൻ പോൾ (40) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്.