nh-66

പറവൂർ: നിർദ്ദിഷ്ട ദേശീയപാത പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കുക, ദേശീയ പാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതി ദേശീയപാത ഉപരോധിച്ചു. പട്ടണം എസ്.എൻ.ഡി.പി ക്ഷേത്ര പരിസരത്ത് നിന്ന് പ്രകടനമായി ചിറ്റാറ്റുകര കവല, മുനമ്പം കവല വഴി പട്ടണം കവലയിലെത്തിയാണ് ഗതാഗതം തടഞ്ഞത്. ഉപരോധ സമരം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. കെ.വി. അനന്തൻ അദ്ധ്യക്ഷനായി. ശാന്തിനി ഗോപകുമാർ, കെ.എസ്. സനീഷ്, കെ.എം. ദിനകരൻ, എൻ.എം. പിയേഴ്സൺ, ഫ്രാൻസിസ് വലിയപറമ്പിൽ, സദഖത്ത്, കെ.കെ. അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.