കൊച്ചി: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ഈ വർഷത്തെ ഡിവിഡന്റ് വിതരണ ഉദ്ഘാടനം കേരളാ ബാങ്ക് പ്രസിഡന്റും ബാങ്ക് ഭരണസമിതി അംഗവുമായ ഗോപി കോട്ടമുറിയ്ക്കൽ നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് വൈസ് ചെയർമാൻ പി.വി. ജോയി, ഭരണസമിതി അംഗങ്ങളായ സജി ജോർജ്, സി.എം. വാസു, ടി. ശിവദാസ്, രാജു തോമസ്, ഷാലി ജയിൻ, പ്രൊഫ. കെ. ഹേമ, ബാങ്ക് ജനറൽ മാനേജർ എം.എ. ഷാന്റി എന്നിവർ പങ്കെടുത്തു. 1.47 കോടി രൂപയാണ് ഈ വർഷം ബാങ്ക് ഡിവിഡന്റ് ഇനത്തിൽ അംഗങ്ങൾക്ക് നൽകുന്നത്.