തൃപ്പൂണിത്തുറ: അത്താഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന നാടകോത്സവം സിനിമാ സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, കൗൺസിലർമാരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, വി.ജി. രാജലക്ഷ്മി, ഡി. അർജുനൻ, കെ.ടി. അഖിൽദാസ്, ജിഷാ ഷാജികുമാർ, ആന്റണി ജോ വർഗീസ്, രോഹിണി കൃഷ്ണകുമാർ, പി.എസ്. കിരൺകുമാർ എന്നിവർ സംസാരിച്ചു. 23 വരെ വൈകിട്ട് 6മുതൽ ലായം കൂത്തമ്പലത്തിലാണ് മത്സരം നടക്കുന്നത്.