pic
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ബി.ജെ.പി സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിൻ

കൊച്ചി: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുമ്പോഴും ബംഗാളിൽ മമതാ ബാനർജിയുടെ കിരാതഭരണത്തോടും മൗനം പാലിക്കുന്ന കോൺഗ്രസി​ നിലപാട് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയത് നുണപ്രചാരണമാണ്. അമിത് ഷായുടെ വീഡിയോ വ്യാജമായി നിർമ്മിച്ച് സംവരണം എടുത്തുകളയുമെന്ന് പ്രചരിപ്പിച്ചു. അയോദ്ധ്യ ക്ഷേത്രത്തിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നു എന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞതായി അദ്ദേഹം മാദ്ധ്യങ്ങളോട് പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ് - എൽ.ഡി.എഫ് മുന്നണികൾ മുസ്ലീം ഭീകരവാദത്തെ ഒരേപോലെ പ്രീണിപ്പിക്കുകയാണ്. ഹമാസ് നടത്തിയ ആക്രമണത്തെക്കുറി​ച്ച് മൗനം പാലിക്കുന്ന ഇരുവരും പാലസ്തീനായി തെരുവുകൾതോറും പ്രകടനം നടത്തുകയാണ്. കേരളത്തിൽ ലോക്‌സഭാ തി​രഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അതാവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി​.ജെ.പി​. മെമ്പർഷി​പ്പ് ക്യാമ്പയി​​ന് മുന്നോടി​യായി​ സംഘടി​പ്പി​ച്ച സംസ്ഥാന ശി​ല്പശാല ഉദ്ഘാടനം ചെയ്യാനെത്തി​യതാണ് ജാവദേക്കർ. ദേശീയ സംഘടനാ സെക്രട്ടറി​ ബി.എൽ. സന്തോഷ്, സംസ്ഥാനത്തെ ക്യാമ്പയി​​ൻ ചുമതലയുള്ള പുരന്ദേശ്വരി​ എം.പി​. സംസ്ഥാന പ്രസി​ഡന്റ് കെ. സുരേന്ദ്രൻ, സംസ്ഥാന സഹപ്രഭാരി അപരാജിത സാരംഗി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു തുടങ്ങി​യവരും ശി​ല്പശാലയി​ൽ പങ്കെടുത്തു.