കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് യൂണിയന്റെ മുഖപത്രം യൂണിയൻ വോയ്സ് പുന:പ്രകാശനം ഇന്ന് രാവിലെ 10.30ന് എറണാകുളം മഹാകവി ഭാരതിയാർ റോഡിലെ ടി.കെ.വി സ്മാരകമന്ദിരത്തിൽ പ്രൊഫ. എം.കെ.സാനു നിർവഹിക്കും. സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. കെ. അരവിന്ദാക്ഷൻ ആദ്യകോപ്പി ഏറ്റുവാങ്ങും. യൂണിയൻ പ്രസിഡന്റ് സി. അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് കെ.എസ്. കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും.