വൈപ്പിൻ: സഹോദരൻ അയ്യപ്പൻ 135-ാം ജന്മദിനാഘോഷം 22 ന് വൈകിട്ട് നാലിന് ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ സാംസ് കാരികമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്മാരകം ചെയർമാൻ എസ്.ശർമ്മ അദ്ധ്യക്ഷത വഹിക്കും. ഡോ.സി.ആദർശ് പ്രഭാഷണം നടത്തും.
ഈ വർഷത്തെ സഹോദരൻ സാഹിത്യ പുരസ്‌കാരം നേടിയ ഡോ.പി. സോമന്റെ കൃതി പൂയപ്പിള്ളി തങ്കപ്പൻ പരിചയപ്പെടുത്തും. മുസിരിസ് പ്രൊജക്ടസ് എം.ഡി. ഡോ. മനോജ് കുമാർ, ഡോ.കെ.കെ. ജോഷി , ഡോ.എം.എസ്.മുരളി, ഡോ.പി.സോമൻ എന്നിവർ സംസാരിക്കും. മിശ്രഭോജന സ്മൃതി മണ്ഡപത്തിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും.