1
സി.എസ്. ഷിജു

പള്ളുരുത്തി: ആർ. ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം പള്ളുരുത്തി കച്ചേരിപ്പടിയിൽ നടക്കും. രാവിലെ 9 ന് നടക്കുന്ന ചടങ്ങ് കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള ആർ. ശങ്കർ ഫൗണ്ടേഷൻ അവാർഡ് കേരളകൗമുദി ലേഖകൻ സി.എസ്. ഷിജുവിന് നൽകി ആദരിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ അഭിലാഷ് തോപ്പിൽ അറിയിച്ചു.