വൈപ്പിൻ: തീരക്കടലിൽ നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടികൂടി ഫിഷറീസ് വകുപ്പിനെ ഏൽപ്പിച്ച 2 ബോട്ടുകൾക്കും കൂടി 5 ലക്ഷം രൂപ പിഴ ഈടാക്കി. ബോട്ടുകളിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് അരലക്ഷം രൂപയും സർക്കാരിലേക്ക് അടച്ചു. സെന്റ്.ആൻ, സ്റ്റാർമിൻ എന്നീ ബോട്ടുകൾക്കാണ് പിഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ബെൻസൻ, അസി.ഡയറക്ടർ പി.അനീഷ് എന്നിവരാണ് നടപടികൾക്ക് ഉത്തരവിട്ടത്.