മൂവാറ്റുപുഴ: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. തിങ്കളാഴ്ച പുലർച്ചെ മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പാല സ്വദേശിയായ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ല. വാഹനം ഭാഗികമായി തകർന്നു.