കൊച്ചി: കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭരണഘടന നേട്ടങ്ങളെ പരിമിതപ്പെടുത്തുന്ന നിരവധി നിയമങ്ങൾ ഒന്നിനു പിറകെ ഒന്നായി പാസാക്കിയതിനെതിരെയുണ്ടായ ജനങ്ങളുടെ പ്രതിഷേധമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് പറഞ്ഞു.
സെക്യുലർ ഇന്ത്യ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹൈക്കോടതി എം.കെ. ഡി. ഹാളിൽ " നമ്മുടെ ഫെഡറൽ റിപ്പബ്ളിക് - വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി. ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. ടി. എ. അഹമ്മദ് കബീർ, പ്രൊഫ. കെ.പി.ശങ്കരൻ, ഡോ. കെ. രാധാകൃഷ്ണൻ നായർ, തനൂജ ജോൺ, ജോൺസൺ പി. ജോൺ, എന്നിവർ നേതൃത്വം നൽകി.