അങ്കമാലി: അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ വരാന്തയിൽ അവശനിലയിൽക്കിടന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് പേരാമ്പ്ര മുതുകാട് ചോലയ്ക്കൽവീട്ടിൽ കരുണനാണ് (75) മരിച്ചത്.

ശനിയാഴ്ച രാത്രി 11.45ന് വരാന്തയിൽ അവശനിലയിൽ കണ്ടെത്തിയ കരുണനെ പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോക്കറ്റിൽനിന്ന് ലഭിച്ച ആശുപത്രിച്ചീട്ടിലെ വിലാസത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.