അങ്കമാലി: ദേശീയ സമ്പാദ്യ പദ്ധതിയുടെ കീഴിൽ വരുന്ന സ്റ്റുഡൻസ് സേവിംഗ്സ് സ്കീം 2023-24 അദ്ധ്യയന വർഷം എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ നിക്ഷേപ സമാഹരണം നടത്തിയ യു.പി.സ്കൂൾ എന്ന ബഹുമതി ആഴകം ഗവ.യു.പി. സ്കൂൾ നേടി. എറണാകുളം ജില്ലാ കളക്ടറുടെ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കളക്ടർ എൻ.എസ്.കെ. ഉമേഷ് നിന്ന് സ്കൂൾ പ്രധാനാദ്ധ്യാപിക എം.കെ. റീനാമോൾ അവാർഡ് ഏറ്റുവാങ്ങി. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി. അലക്സാണ്ടർ, സീനിയർ അദ്ധ്യാപിക കെ.എസ്. സുഷമ , എസ്.ആർ.ജി. കൺവീനർ പി.പി. പ്രജിത, എസ്.എം.സി. ചെയർപേഴ്സൺ സുമി പ്രേം എന്നിവരും പങ്കെടുത്തു.