poothotta

കൊച്ചി: ശ്രീനാരായണഗുരു ജയന്തി പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ദിനമായി ആചരിച്ച് എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖ. വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുമാരി സംഘം, എസ്.എച്ച്.ജികൾ തുടങ്ങി ശാഖയുടെ കീഴിലുള്ള മുഴുവൻ പോഷകസംഘനകളുടെയും സഹകരണത്തോടെ സൗത്ത് പറവൂർ, പുത്തൻകാവ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച പരിസ്ഥിതി ബോധന യാത്ര പൂത്തോട്ട ക്ഷേത്രസന്നിധിയിൽ സമാപിച്ചു. തുടർന്ന് എല്ലാവരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു. പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.കെ. അരുൺകാന്ത്, വൈസ് പ്രസിഡന്റ് പി.ആർ.അനില, യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ് കൊല്ലംപറമ്പിൽ, മുൻ പ്രസിഡന്റ് ഇ.എൻ. മണിയപ്പൻ, ഗുരുദർശന പഠനകേന്ദ്രം ആചാര്യൻ ടി.ഇ. പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം പൂത്തോട്ടശാഖ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 5ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇനിയും 2ലക്ഷംരൂപകൂടി സി.എം.ഡി.ആർ.എഫ് ലേക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.