കൊച്ചി: ഇത്തവണയും ചോദ്യപേപ്പർ നൽകാതെ ഹയർസെക്കൻഡറി ഒന്നാംപാദ വാർഷികപരീക്ഷ (ഓണപ്പരീക്ഷ) നടത്തണമെന്ന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. സെപ്തംബർ നാലുമുതലാണ് പരീക്ഷ ആരംഭിക്കുക. സ്‌കൂൾതലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കണമെന്നാണ് 14ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലർ. അതിനുള്ള ക്രമീകരണം പ്രിൻസിപ്പൽമാർ നടത്തണമെന്നാണ് നിർദ്ദേശം. വയനാട് ജില്ലയിലെ കുട്ടികൾക്കും പ്ളസ്‌വൺ വിദ്യാർത്ഥികൾക്കും ഓണപ്പരീക്ഷ ഉണ്ടാവില്ല.
ഓരോ സ്‌കൂളിലെയും അദ്ധ്യാപകർ തന്നെയാണ് എസ്.സി.ഇ.ആർ.ടി സ്‌കീം അനുസരിച്ച് ചോദ്യങ്ങൾ തയ്യാറാക്കേണ്ടത്. ഏജൻസികളുടെയോ സംഘടനകളെയോ പാടില്ല. ഇവ ഉപയോഗിച്ചാൽ പ്രിൻസിപ്പലിനെതിരെ കർശന നടപടി എടുക്കുമെന്ന് പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടർ കഴിഞ്ഞവർഷം സർക്കുലർ ഇറക്കിയിരുന്നു. ഇത് അവഗണിച്ച സ്കൂളുകളിൽ ചിലതിനെതിരെ നടപടിയുമുണ്ടായി.
ഒന്നുമുതൽ പത്താംക്ലാസ് വരെ ഓണപ്പരീക്ഷക്ക് വിദ്യാഭ്യാസവകുപ്പാണ് ചോദ്യപേപ്പർ നൽകുന്നത്. ഹയർസെക്കൻഡറി
സ്‌കൂളുകൾ സ്വയം ചോദ്യപ്പേപ്പർ തയ്യാറാക്കുമ്പോൾ ഏകീകൃത ടൈംടേബിളിന്റെ ആവശ്യമില്ല.