വൈപ്പിൻ: നിരോധിത വല ഉപയോഗിച്ച് ചെറുമത്സ്യ ബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി. രണ്ടരലക്ഷം രൂപ പിഴ ചുമത്തി. ബോട്ടിൽ ഉണ്ടായിരുന്ന നല്ല മത്സ്യം ലേലം ചെയ്ത് 21,000 രൂപ സർക്കാരിലേക്ക് അടച്ചു. 2000 കിലോ ചെറുമത്സ്യം കടലിൽ കളഞ്ഞു. മുനമ്പം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാജിറ എന്ന ട്രോൾ ബോട്ട് ആണ് ഫിഷറീസ് എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്. ഇൻസ്‌പെക്ടർ ഒഫ് ഗാർഡ് മഞ്ജിത് ലാൽ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അക്ഷയ് തുടങ്ങിയവരാണ് മുനമ്പം ഹാർബറിൽ നിന്ന് ബോട്ട് കസ്റ്റഡിയിൽ എടുത്തത്.