കൊച്ചി: സ്ത്രീകൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകുന്നതിന് സ്‌പോർട്ട്‌സ് കേരള ഫൗണ്ടേഷന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന 'ധീരം' പരിപാടിയുടെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന കലാജാഥ ഇന്നാരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് കവലയിൽ നടക്കുന്ന പരിപാടി പി.വി. ശ്രീനിജിൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. കുടുംബശ്രീയുടെ അഗ്നി രംഗശ്രീ കലാസംഘത്തിന്റെ തെരുവ് നാടകങ്ങൾ നടക്കും.
ജില്ലയിൽ രണ്ട് മാസ്റ്റർ പരിശീലകരുടെ നേതൃത്വത്തിൽ 27 റിസോഴ്‌സ് പേഴ്‌സണ്മാർക്കാണ് ധീരം പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം പരിശീലനം നൽകിത്. ഈ സാമ്പത്തിക വർഷം 14 മാതൃകാ സി.ഡി.എസുകളിൽ പദ്ധതി വിപുലപ്പെടുത്തും.