മൂവാറ്റുപുഴ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. വീക്ഷണം മാനേജിംഗ് ഡയറക്ടർ ജെയ്‌സൺ ജോസഫ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, അഡ്വ. വർഗീസ് മാത്യു, കെ.എ. അബ്ദുൽ സലാം, പി.എം. അബൂബക്കർ, കെ.പി. ജോയി, അഡ്വ. കെ.ആർ. ഉദയകുമാർ, കബീർ പൂക്കടശ്ശേരി, എബി പൊങ്ങണത്തിൽ, നൗഷാദ് മായിക്കനാട്ട്, എ.പി. സജി, നിഷാദ് മുഹമ്മദ്, കെ.എം. റജീന, ഷെബീബ് എവറസ്റ്റ്, അസീസ് മുഹമ്മദ്, എന്നിവർ സംസാരിച്ചു.