ആലുവ: മോട്ടോർ വാഹന വകുപ്പിന്റെയും ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെ കേരളകൗമുദി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷ ബോധവത്കരണ സെമിനാർ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഹാളിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ആലുവ ജോയിന്റ് ആർ.ടി.ഒ കെ.എസ്. ബിനീഷ് അദ്ധ്യക്ഷനാകും. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് ആമുഖ പ്രഭാഷണവും കോളേജ് മാനേജർ സിസ്റ്റർ ചാൾസ് മുഖ്യപ്രഭാഷണവും നടത്തും. ആലുവ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ. സന്തോഷ് കുമാർ ക്ലാസെടുക്കും. കേരളകൗമുദി റിപ്പോർട്ടർ കെ.സി. സ്മിജൻ സ്വാഗതവും സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഡോ. മരിയ പോൾ നന്ദിയും പറയും. കഴിഞ്ഞ മാസം 30ന് നിശ്ചയിച്ചിരുന്ന സെമിനാർ ജില്ലാ കളക്ടർ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.