പള്ളുരുത്തി: ആർ. ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പള്ളുരുത്തി കച്ചേരിപ്പടിയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. സമ്മേളനം കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ജയകുമാർ പാട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മികച്ച മാദ്ധ്യമപ്രവർത്തകനുള്ള അവാർഡ് കേരളകൗമുദി കൊച്ചി ലേഖകൻ സി.എസ്. ഷിജുവിന് കേരള ഗ്രാമസരാജ് ഫൗണ്ടേഷൻ ചെയർമാൻ വി. ഡി. മജീന്ദ്രൻ സമ്മാനിച്ചു. പൊതുപ്രവർത്തകൻ ടി.യു ഹംസക്കുട്ടിയെയും ആദരിച്ചു.
കൗൺസിലർ അഭിലാഷ് തോപ്പിൽ, വി. ഡി. മജീന്ദ്രൻ, പി.പി. ജേക്കബ്, കെ.എസ്. ഷൈൻ, എ.ജെ. ജെയിംസ്, എം.എ. ജോസി, എം.എ. ഇക്ബാൽ, ഇ.എ. അമീൻ, ടി.എ. സിയാദ്, പെക്സൺ ജോർജ്, ജെയ്സൺ തച്ചപ്പള്ളി, എം.എം. പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.