കൊച്ചി: ആർ.എസ്.എസ് അഖില ഭാരതീയ സമന്വയ ബൈഠക് 31 മുതൽ സെപ്തംബർ രണ്ടുവരെ പാലക്കാട് നടക്കുമെന്ന് ആർ.എസ്.എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു.സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ, സഹസർകാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാൽ, സി.ആർ. മുകുന്ദ, അരുൺകുമാർ, അലോക്‌കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ ഉൾപ്പെടെ വിവിധ സംഘടന- ക്ഷേത്ര സംഘടന ദേശീയ ഭാരവാഹികളും പങ്കെടുക്കും.