y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശന് വഴിപാടായി സ്വർണ കിണ്ണം സമർപ്പിച്ചു. ചെന്നൈയിൽ നിന്നുള്ള ഭക്തനായ ടി.എസ്. രാധാകൃഷ്ണനാണ് 113.250 ഗ്രാം തൂക്കമുള്ള സ്വർണ കിണ്ണം സമർപ്പിച്ചത്. ക്ഷേത്രത്തിൽ രാവിലെ തൃമധുരം നേദിക്കുന്നതിനായാണ് സ്വർണ കിണ്ണം ഇദ്ദേഹം സമർപ്പിച്ചത്. ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ, അസിസ്റ്റന്റ് കമ്മിഷണർ എം.ജി. യഹുൽദാസ്, ക്ഷേത്രം മൂത്തത് വാസുദേവൻ, മേനോകി, മുൻ സമിതി പ്രസിഡന്റ് കെ.ജി. മധുസൂദനൻ, മുൻ സെക്രട്ടറി പ്രകാശ് അയ്യർ, ശിവശങ്കരൻ, ദേവസ്വം ഓഫീസർ ആർ. രഘുരാമൻ എന്നിവർ സ്വർണ കിണ്ണം സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.