milma

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയനിലെ മികച്ച ക്ഷീര കർഷകർക്ക് പാൽ പാത്രം സമ്മാനമായി നൽകും. യൂണിയൻ പരിധിയിൽ വരുന്ന കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ അംഗസംഘങ്ങളായ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിൽ 2023-24 വർഷത്തിൽ ഏറ്റവും കൂടുതൽ പാലളന്നിട്ടുള്ള മൂന്ന് കർഷകർക്ക് വീതം 1000 രൂപ വില വരുന്ന 10 ലിറ്ററിന്റെ പാൽ പാത്രം സമ്മാനമായി നൽകുമെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മിൽമ എറണാകുളം മേഖലാ യൂണിയനെ നാഷണൽ ഡെയറി ഡെവലപ്പ്‌മെന്റ് ബോർഡ് ദക്ഷിണേന്ത്യയിലെ മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കുന്ന യൂണിയനായി തിരഞ്ഞടുത്തിരുന്നു.