കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന് കീഴിലുള്ള 26 ശാഖകളിലും ശ്രീ നാരായണ ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷിച്ചു. വിവിധപരിപാടികളോടെ ശാഖകളിൽ നടന്ന ചടങ്ങിന്റെ സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽ കുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, കൗൺസിലർമാരായ പി.വി. വാസു, ടി.ജി. അനി എന്നിവർ വിവിധ ശാഖകളിൽ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും നടന്നു. അന്നദാനത്തോടെ ചടങ്ങ് സമാപിച്ചു. ജയന്തി ആഘോഷങ്ങൾ ചെലവ് ചുരുക്കി നടത്തിയതിൽ നിന്ന് ലഭിക്കുന്ന പണം വയനാട് ദുരിതബാധിതർക്ക് എസ്.എൻ.ഡി.പി യോഗം മുഖേന നൽകും.