കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കിഴകൊമ്പ് 871 -ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി സമുചിതമായി ആഘോഷിച്ചു. രാവിലെ 5.30 ന് കിഴകൊമ്പ് ശ്രീകാർത്തികേയ ഭജനസമാജം ക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഗുരുപുഷ്പാഞ്ജലി, ചതയ പ്രാർത്ഥന, ഓണാഘോഷമേള എന്നിവ നടന്നു. 12 മണിയ്ക്ക് ആരംഭിച്ച പൊതുസമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.ടി. രാജേഷ് അദ്ധ്യക്ഷനായി. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, ഖാദി ബോർഡ് മെമ്പർ കെ. ചന്ദ്രശേഖരൻ, മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, ശാഖാ സെക്രട്ടറി ഡോ. രാഹുൽ ഷാജൻ, വൈസ് പ്രസിഡന്റ് കെ.കെ. ഷിബു, കൗൺസിലർമാരായ പി. സി. ഭാസ്കരൻ, ഷാമോൾ സുനിൽ, യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ എൻ.കെ. വിജയൻ, യൂണിയൻ വനിത സംഘം പ്രസിഡന്റ് ലളിത, സെക്രട്ടറി മഞ്ജു റെജി, സോണിയ രവീന്ദ്രൻ, ഷൈല വിശ്വനാഥൻ, പി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭക്തി ഗാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കെ. ചന്ദ്രശേഖരൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റൊയും ക്യാഷ് അവാർഡും വിതരണം ചെയ്തു. എം.ജി യൂണിവേഴ്സിറ്റി എൽ.എൽ.ബി പരീക്ഷയിൽ റാങ്ക് നേടിയ ആർച്ച വി. കല്ലോലിയെ ഉപഹാരം നൽകി ആദരിച്ചു.