കൊച്ചി: കേരള ഐ.ടി പാർക്കുകളിലേക്കുള്ള ഇന്റേൺഷിപ്പ് പരിപാടിയായ ഇഗ്നൈറ്റ് 2.0 ലേക്ക് 31 വരെ അപേക്ഷിക്കാം. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് ക്യാമ്പസുകളിലാണ് ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കുക. ആറുമാസത്തെ ഇന്റേൺഷിപ്പിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇന്റേൺഷിപ്പ് ലഭിക്കുന്നവർക്ക് സർക്കാർ 5000രൂപവീതം പ്രതിമാസം സ്റ്റൈപ്പന്റ് നൽകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://ignite.keralait.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.