padam

ബേസിൽ തമ്പി ക്യാപ്ടൻ,സെബാസ്റ്റ്യൻ ആന്റണി കോച്ച്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ പേസർ ബേസിൽ തമ്പി നയിക്കും. കൊച്ചി കൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ സംവിധായകൻ ബ്ലെസി, ടീം ഉടമ സുഭാഷ് മാനുവൽ എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. രഞ്ജിതാരം സെബാസ്റ്റ്യൻ ആന്റണിയാണ് ടീമിന്റെ പരിശീലകൻ. ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്കായി കുപ്പായമണിഞ്ഞ ബേസിൽ തമ്പിയാണ് ടീമിന്റെ ഐക്കൺ താരവും. സെബാസ്റ്റ്യൻ ആന്റണി 12 വർഷമായി വിവിധ ടീമുകളുടെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. ചടങ്ങിൽ ടീമിന്റെ ലോഗോയും വെബ്സൈറ്റും ബ്ലെസി പുറത്തിറക്കി.

ധോണിയിൽ നിന്നുള്ള പ്രചോദനവും ബേസിലിന്റെ പ്രോത്സാഹനവുമാണ് കൊച്ചി ടീമിനെ സ്വന്തമാക്കാൻ പ്രേരിപ്പിച്ചതെന്ന് സുഭാഷ് മാനുവൽ പറഞ്ഞു. കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് മികച്ച മത്സരം കാണുവാനുള്ള അവസരമൊരുക്കുവാൻ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സാധിക്കുമെന്ന് സംവിധായകൻ ബ്ലസി പറഞ്ഞു.