
കൊച്ചി: കേരളത്തിലെ പ്രൊഫഷണൽ മാന്ത്രികരുടെ സംഘടനയായ ഓൾ കേരള പ്രൊഫഷണൽ മജീഷ്യൻസ് അസോസിയേഷൻ (എ.കെ.പി.എം.എ) കുടുംബ സംഗമവും മാജിക് കൺവെൻഷനും നടന്നു. സമ്മേളനം മാന്ത്രികൻ സാമ്രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 70 വയസ് കഴിഞ്ഞ മുതിർന്ന മാന്ത്രികരെയും പുരസ്‌കാര ജേതാക്കളെയും ആദരിച്ചു. മാന്ത്രിക ഉപകരണങ്ങളുടെ ലേലം, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, 35 മാന്ത്രികർ 2 മിനിറ്റ് വീതമുള്ള മാന്ത്രിക പ്രകടനവും നടത്തി. 150ൽ പരം മാന്ത്രികർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ജോൺ മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമ്മൻ ജെ. മേദാരം, സെക്രട്ടറി ഹരിദാസ് തെക്കേയിൽ, തമ്മനം അബ്ദുള്ള എന്നിവർ സംസാരിച്ചു.