പറവൂർ: എസ്.എൻ.ഡി.പി യോഗം നന്ത്യാട്ടുകുന്നം ശാഖയിൽ ശ്രീനാരായണ ജയന്തി ആഘോഷ സമ്മേളനം യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ പുരസ്കാരങ്ങളും കലാസാഹിത്യ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും യോഗം ഡയറക്ടർമാരായ ഡി. ബാബു, എം.പി. ബിനു എന്നിവർ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഓമന ശിവൻ, സെക്രട്ടറി കെ.ബി. വിമൽകുമാർ, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ. ഹരി, കുമാരി എന്നിവർ സംസാരിച്ചു.