1

കോലഞ്ചേരി: മേഖലയിലെ എസ്.എൻ.ഡി.പി യോഗം ശാഖ കമ്മിറ്റികളുടെ നേത്വത്വത്തിൽ ആഘോഷങ്ങളില്ലാതെ ഗുരുദേവ ജയന്തി ആചരിച്ചു. വടയമ്പാടി ശാഖയിൽ യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അഡ്വ. ആനന്ദ് ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ അദ്ധ്യക്ഷനായി. ശാഖാ ഭാരവാഹികളായ എം.കെ. സുരേന്ദ്രൻ, വി.കെ. പത്മനാഭൻ, എം. പ്രഭാകരൻ, പ്രിയ അനിൽ, കെ.ആർ. വേണു എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി മഹേഷ് വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

കൈതക്കാട് ശാഖയിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.പി. ബാജി അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പി.പി. ഷാജിമോൻ, സെക്രട്ടറി ഒ.വി. രവീന്ദ്രൻ, ശ്രീജ അശോകൻ, ടി.ബി. തമ്പി, എ.എൻ. ഗംഗാധരൻ, അതുൽ മോഹൻ, ടി.പി. ശശി, ടി.പി. തമ്പി എന്നിവർ സംസാരിച്ചു.

കടയിടുപ്പ് ശാഖയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ബിജു വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എൻ. മോഹനൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ആർ. ശിവരാജൻ, എൻ.എൻ. രാജൻ, എൻ.സി. കൃഷ്ണൻ, ആശാലത, സിന്ധു രാജീവ് എന്നിവർ സംസാരിച്ചു.