തിരുവനന്തപുരം: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട്, എറണാകുളം ഇ.ഡി ഓഫീസുകളിലേക്ക് കോൺഗ്രസ് നാളെ മാർച്ചും ധർണയും സംഘടിപ്പിക്കും. കുറ്റാരോപിതയായ സെബി ചെയർപേഴ്‌സൺ മാധബി ബുച്ച് രാജിവയ്ക്കുക, വിഷയത്തിൽ ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ഓഫീസിലേക്ക് നടക്കുന്ന മാർച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും എറണാകുളം ഓഫീലേക്കുള്ള മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും.