പള്ളുരുത്തി: നമ്പ്യാപുരം ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ജയന്തി ആഘോഷിച്ചു. എം.വി. ബെന്നി ദീപംതെളിച്ചു. മുൻമേയർ സൗമിനി ജയിൻ സംസാരിച്ചു. ദീപം വത്സൻ അദ്ധ്യക്ഷനായി. ടി.യു. രവീന്ദ്രൻ, വിജയകുമാർ ആചാര്യൻ, ഗീതാ പ്രഭാകരൻ, പി.കെ. രജിത്കുമാർ, ജി. ചന്ദ്രൻ, പി.എസ്. സുകുമാരൻ, കെ. രാജു സ്വാമി, എ.ആർ. ബാബു, പാട്ടത്തിൽ കുട്ടൻ എന്നിവർ പ്രസംഗിച്ചു. ലളിതാ രാജന്റെ നേതൃത്വത്തിൽ ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു. തുടർന്ന് അന്നദാനവുമുണ്ടായിരുന്നു.