കൊച്ചി: അധികാര വികേന്ദ്രീകരണത്തിലൂടെ സാധാരണക്കാരെ ശാക്തീകരിക്കാനും വിവരസാങ്കേതിക വിസ്‌ഫോടനത്തിലൂടെ രാജ്യത്തെ യൗവനവത്കരിക്കാനും രാജീവ് ഗാന്ധിക്ക് സാധിച്ചെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി ജന്മവാർഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, യു.ഡി.എഫ് ചെയർമാൻ ഡോമനിക് പ്രസേന്റേഷൻ, ശ്രീനിവാസൻ കൃഷ്ണൻ, എം.എ ചന്ദ്രശേഖരൻ, ടോണി ചമ്മിണി, കെ.എം. സലിം, കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, ജോസഫ് ആന്റണി, അബ്ദുൽ ലത്തീഫ്, പോളച്ചൻ മണിയൻകോട്, പി.ബി. സുനീർ, എം.ടി. ജയൻ, സിന്റ ജേക്കബ്, ഇക്ബാൽ വലിയവീട്ടിൽ, അജിത്ത് അമീർ ബാവ, സേവിയർ തായങ്കരി, ടിറ്റോ ആന്റണി, സിന്റാ ജേക്കബ് , ജോഷി പള്ളൻ, വിജു ചുളക്കൽ, ആന്റണി പൈനുംതറ, സനൽ നെടിയതറ, കെ.വി. ആന്റണി തുടങ്ങിയവർസംസാരിച്ചു.