krishnan-institute
കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ബി. ഭാസ്‌കർ റാവു മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറുന്നു. ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ ഡോ. അഭിനയ് ബൊള്ളിനേനി, ഡയറക്ടർ ശ്രീനാഥ് എന്നിവർ സമീപം

കൊച്ചി: വയനാടിന്റെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടിരൂപ സഹായവുമായി തെലങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്. ആശുപത്രി ശൃംഖലയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ഭാസ്‌കർ റാവു, ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ ഡോ. അഭിനയ് ബൊള്ളിനേനി, ഡയറക്ടർ ശ്രീനാഥ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.
ദക്ഷിണേന്ത്യയിലെ ആരോഗ്യസേവനരംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കാനുള്ള ശ്രമത്തിലാണ് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ടെന്ന് ഡോ. ബി ഭാസ്‌കർ റാവു പറഞ്ഞു. 2004ൽ സ്ഥാപിതമായ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യസേവന ശൃംഖലകളിലൊന്നാണ്.