വാഴക്കുളം: ഏനാനല്ലൂർ മലേക്കുടിയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് ഏനാനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ചാക്കോച്ചൻ, സിസ്റ്റർ സുജ (മദർ സുപ്പീരിയർ,എസ് എച്ച് കോൺവെന്റ്, ചക്കരപ്പറമ്പ് ), റോസിലി (റിട്ട. അദ്ധ്യാപിക,എസ്.എച്ച് എച്ച്.എസ്.എസ്, ആയവന), ജോണി, എൽസി, ജോസ്, ഷാജി (മത്തായി, സൂര്യ പൈനാപ്പിൾസ് വാഴക്കുളം), സുനി എം.കുര്യൻ (പ്രധാനാദ്ധ്യാപിക,എസ്.എച്ച്.ജി എച്ച്.എസ് മുതലക്കോടം), മിനി കുര്യൻ (ബി.ആർ.സി തൊടുപുഴ). മരുമക്കൾ: മേരി, അനിത, ജോയി, മാർഗരറ്റ്, ആഷ, അഗസ്റ്റിൻ ആന്റണി (റിട്ട. അദ്ധ്യാപകൻ, എസ്.എച്ച്.എച്ച്.എസ്.എസ് ആയവന), ജോർജ്, പരേതനായ ജോയി (എം.പി.ഐ കൂത്താട്ടുകുളം).