y
എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയുടെ നേതൃത്വത്തിൽ എസ്.എൻ ജംഗ്ഷനിലെ ഗുരുമണ്ഡപത്തിലേക്ക് നടത്തിയ ഘോഷയാത്ര

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ പീതപതാക ഉയർത്തി. എസ്.എൻ ജംഗ്ഷനിലെ ഗുരുമണ്ഡപത്തിലേക്ക് ഘോഷയാത്ര നടത്തി. ശാഖാ സെക്രട്ടറി കെ.കെ. പ്രസാദ്, വൈസ് പ്രസിഡന്റ് എം.ആർ. സത്യൻ, യൂണിയൻ കമ്മിറ്റി അംഗം യു.എസ്. ശ്രീജിത്ത്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സുജിത്ത്, സെക്രട്ടറി അക്ഷയ്, വനിതാസംഘം പ്രസിഡന്റ് ആശാ രാജീവ്, സെക്രട്ടറി സജിനി വേണുഗോപാൽ, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരുപ്പിറന്നാൾ സദ്യയും നടത്തി.