ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ ടൗൺ ശാഖയിൽ നടന്ന ഗുരുദേവ ജയന്തി ചടങ്ങിന് പ്രസിഡന്റ് അഡ്വ. കെ.പി. രാജീവൻ, സെക്രട്ടറി പി.കെ. ജയൻ എന്നിവർ നേതൃത്വം നൽകി. എടയപ്പുറം ശാഖയിൽ പ്രസിഡന്റ് ടി.എ. അച്ചുതൻ, സെക്രട്ടറി സി.ഡി. സലിലൻ, വനിതാസംഘം പ്രസിഡന്റ് ഷീബ സുനിൽ, സെക്രട്ടറി മിനി പ്രദീപ് എന്നിവർ നേതൃത്വം നൽകി. പട്ടേരിപ്പുറം ശാഖയിൽ പ്രസിഡന്റ് പി.കെ. ശ്രീകുമാർ, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. നൊച്ചിമ ശാഖയിൽ ജ്യോതിഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ഗുരുപൂജ നടന്നു. ഗുരുദേവ കൃതികൾ ആലാപനം, പ്രസാദ വിതരണം എന്നിവയും നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
കങ്ങരപ്പടി ശാഖയിൽ നടന്ന ജയന്തി സമ്മേളനം ശാഖ പ്രസിഡന്റ് കെ.ആർ.എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സുബൈർ, കൗൺസിലർമാരായ കെ.കെ. ശശി, ലിസി കാർത്തികേയൻ, ബിജു പാലായി, കെ.യു. ഉണ്ണി, സെക്രട്ടറി കെ.എൻ. തമ്പി കുന്നുംപ്പുറം, ഗംഗാധരൻ പോക്കോടത്ത്, ബിധു നാണിമൂല എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജോർജ് പുല്ലാട്ട്, വിനോദ് വേണുഗോപാൽ, കൃപ രവി എന്നിവരെ ആദരിച്ചു.
കങ്ങരപ്പടി ശാഖായുടെ കീഴിലുള്ള തെങ്ങോട് ഗുരുജ്യോതി കുടുംബ യൂണിറ്റ് ഓഫിസിൽ സ്ഥാപിച്ച ഗുരുദേവ വിഗ്രഹം ശാഖ പ്രസിഡന്റ് കെ.ആർ.എസ്. സുനിൽ അനാച്ഛാദനം ചെയ്തു. സെക്രട്ടറി തമ്പി കുന്നുംപുറം, കൺവീനർ മനോജ് അറകുഴി തുടങ്ങിയവർ സംസാരിച്ചു.
നെടുമ്പാശേരി മേഖല
നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി ശാഖയിൽ ഗുരുപൂജയും പ്രാർത്ഥനയും നടന്നു. പ്രസിഡന്റ് സി.കെ. ശശി, സെക്രട്ടറി സി.എ. സുബ്രമഹ്ണ്യൻ, കെ.എസ്. സുകുമാരൻ, കെ.എസ്. ഷൺമുഖൻ, ദീപക് മാങ്ങാമ്പിള്ളി എന്നിവർ സംസാരിച്ചു.
കുറുമശേരി ശാഖയിൽ ചതയാഘോഷത്തോടനുബന്ധിച്ച് ചലച്ചിത്ര നിരൂപണത്തിന് സംസ്ഥാന അവാർഡ് നേടിയ ഡോ. എം.ആർ. രാജേഷിനെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ശാഖാ പ്രസിഡന്റ് പി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൊടകര മദർ ആന്റ് ചൈൽഡ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. എം.ഇ. സുഗതൻ അവാർഡുകൾ വിതരണം ചെയ്തു. സെക്രട്ടറി എം.കെ. ശശി, കെ.വി. ഷിബു, സി.കെ. അശോകൻ, എ.എൻ. രാജൻ, രജനി രാജൻ, ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു.
മേക്കാട് ശാഖ ഗുരുദേവക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വനിതാ സംഘത്തിന്റെ ഭജനയും നടന്നു. ശാഖ പ്രസിഡന്റ് കെ.ബി. സജി ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എം.പി. സുരേഷ്, വൈസ് പ്രസിഡന്റ് കെ. ആർ. സോജൻ, വനിതാ സംഘം സെക്രട്ടറി ഷീജ നളൻ, കെ.എസ്. ചെല്ലപ്പൻ, എം. സതീഷ് കുമാർ, എം.കെ. ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.
ചെങ്ങമനാട് ശാഖയിൽ നടന്ന ജയന്തി സമ്മേളനം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ആർ. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി. സജീവൻ, എ.ആർ. അമൽരാജ്, അമ്പാടി ചെങ്ങമനാട് എന്നിവർ സംസാരിച്ചു. അടുവാശേരി ശാഖയിലും ഗുരുദേവ പ്രാർത്ഥനകളും വിദ്യാഭ്യാസ അവാർഡ് ദാനങ്ങളും നടന്നു.