lottary

മൂവാറ്റുപുഴ: നവമാധ്യമങ്ങൾ വഴിയുള്ള ലോട്ടറി ഓൺലൈൻ വില്പനയും സെറ്റ് ലോട്ടറി വില്പനയും അവസാനിപ്പിയ്ക്കണമെന്ന് എറണാകുളം ജില്ല ലോട്ടറി ഏജന്റ്സ്, സെല്ലേഴ്‌സ് ആൻഡ് സ്റ്റാഫ്‌ യൂണിയൻ സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ എറണാകുളം ജില്ല പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ആർ. രാകേഷ് അദ്ധ്യക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി എം.എ. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. ലോട്ടറി തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ ഉപഹാരം നൽകി . ലോട്ടറി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.ജെ .മനോജ്‌, യൂണിയൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. സോമൻ, എം.സി. അയ്യപ്പൻ, കെ.എച്ച്. അൻസാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആർ. രാകേഷ് (പ്രസിഡന്റ്),​ എം.എ. അരുൺ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.