നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കോടിയോളം രൂപ വിലവരുന്ന അനധികൃത സ്വർണവും മൊബൈൽ ഫോണുകളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സെയ്ദ്, നവാസ്, ജെെനുള്ളബ്ദീൻ എന്നിവരെ കസ്റ്റംസ് സംഘം പിടികൂടി. ഇവരിൽ നിന്ന് 356 ഗ്രാം സ്വർണം, 93 മൊബൈൽ ഫോണുകൾ, 30 ലാപ്ടോപ്പുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് സംഘം നെടുമ്പാശേരിയിലെത്തിയത്.