sndp

അങ്കമാലി: എസ്.എൻ.ഡി.പി യോഗം തുറവൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗുരുപൂജയും ഗുരുദേവ ജയന്തി ആഘോഷവും നടന്നു.

യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ടി ഷാജി അദ്ധ്യക്ഷനായി. സെക്രട്ടറി ലിംസി ബിജു, വൈസ് പ്രസിഡന്റ് സി.കെ. പ്രകാശൻ, യൂണിയൻ കമ്മിറ്റി അംഗം സനൽ ബാലൻ, കമ്മിറ്റി അംഗങ്ങളായ എൻ.എസ്. സുരേഷ്, എൻ.വി. ഷാജി ശാന്തി, ബിനു ഭാസ്കരൻ ,ബിനീഷ് എം.വി., കെ.ജി. സജി , ദിപിൻ ദിവാകരൻ, എം.കെ. ദിവാകരൻ, നിഷ ഷാജി, ഷീല വിജയൻ, ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

 അങ്കമാലി ശാഖ

അങ്കമാലി: എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയുടെ നേതൃത്വത്തിൽ ശ്രിനാരായണ ഗുരുദേവന്റെ ജയന്തി മഹോത്സവം ശാഖാ മന്ദിരത്തിൽ ആഘോഷിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വാദ്യഘോഷങ്ങളും ശോഭായാത്രയും ഒഴിവാക്കി. രാവിലെ ഗണപതി ഹോമം, ഗുരുപൂജ തുടർന്ന് വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി പ്രാർത്ഥന, കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ, ഉച്ചയ്ക്ക് ഗുരുപ്രസാദം എന്നിവയും നടന്നു. ശാഖാ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ സീനിയർ സിറ്റിസൺ ഫോറം ശ്രീ നാരായണചാരിറ്റബിൾ സൊസൈറ്റി എന്നീ സംഘടനകളുടെ ഉദ്ഘാടനവും കെ. എ. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. കുട്ടികൾക്കായുള്ള എൻഡോവ്മെന്റ് വിതരണവും പ്രതിഭകളെ ആദരിക്കലും ഡോ .സ്വപ്നേഷ് നിർവഹിച്ചു. കഞ്ഞിരമറ്റം നിത്യ നികേതനത്തിലെ സ്വാമിനി നിത്യ ചിന്മയി അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.കെ.വിജയൻ, വൈസ് പ്രസിഡന്റ് എം. എസ്. ബാബു, യൂണിയൻ കമ്മിറ്റി അംഗം ബി.കെ. ബാബു, വനിതാ സമാജം പ്രസിഡന്റ് ജിജി ബാബു, സെക്രട്ടറി ബിന്ദു രാമചന്ദ്രൻ, യൂത്ത് മുവ്മെന്റ് പ്രസിഡന്റ് ആശംസ് എ.എസ്., സെക്രട്ടറി അഖിൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു