മൂവാറ്റുപുഴ : റീ ബിൽഡ് വയനാട് ക്യാമ്പയിനിൽ ആനിക്കാട് സർവീസ് സഹകരണ ബാങ്കും പങ്കാളിയായി. വയനാട് ദുരിത ബാധിതരെ സഹായിക്കുവാൻ ഡി.വൈ.എഫ്.ഐ സമാഹരിക്കുന്ന പദ്ധതിയിലേക്ക് കെട്ടുകണക്കിന് പഴയ ന്യൂസ് പേപ്പറും മറ്റ് പാഴ് വസ്തുക്കളും നൽകി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യുവിന് ബാങ്ക് പ്രസിഡന്റ് വി .കെ .ഉമ്മർ പത്രകെട്ടുകൾ കൈമാറി.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി . മൂസ , ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീഷ് കെ . കെ, ആവോലി മേഖലാ കമ്മിറ്റി അംഗം അഖിൽ വിജയൻ, ആസ്കോ ഡയഗ്നോസ്റ്റിക് സെന്റർ പി .ആർ .ഒ അനുമോൻ ജോർജ് എന്നിവർ പങ്കെടുത്തു.