മൂവാറ്റുപുഴ: സി.പി. എം മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് തുറന്നു. കച്ചേരിത്താഴത്ത് കോടതി റോഡരികിലാണ് ഓഫീസ്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യു.ആർ .ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി .എം .ഇസ്മയിൽ, ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.കെ. സോമൻ തുടങ്ങിയവർ സംസാരിച്ചു.