കൊച്ചി: കഞ്ചാവും എം.ഡി.എം.എയുമായി കോട്ടയം നടുവിൽ കടവിൽകോട് ഊരാളിയിൽ വീട്ടിൽ സന്ദീപ് (24) പിടിയിൽ. ഡാൻസാഫിന്റെയും എളമക്കര പൊലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.104 കിലോഗ്രാം കഞ്ചാവും 0.15 മില്ലിഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. പേരണ്ടൂർ വായനശാല റോഡിലുള്ള വീട്ടീൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.